Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ അകറ്റാൻ!

നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. പുതിന വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം.

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോള്‍’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

Read Also:- അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!

ഭക്ഷണം ദഹനനാളത്തിൽ ആവശ്യത്തിലധികം നേരം നിലനിൽക്കുകയാണെങ്കിൽ, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഗുണങ്ങള്‍ ഏറെ ​ഗുണം ചെയ്യും. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്.

ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കുടിക്കുന്നത് ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button