IdukkiKeralaNattuvarthaLatest NewsNews

പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ കീഴടങ്ങി

കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥാണ് കഞ്ഞിക്കുഴി സി ഐ ക്ക് മുന്നിൽ കീഴടങ്ങിയത്

ഇടുക്കി: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ അധ്യാപകൻ പൊലീസിന് മുന്നിൽ കീഴടങ്ങി. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥാണ് കഞ്ഞിക്കുഴി സി ഐ ക്ക് മുന്നിൽ കീഴടങ്ങിയത്.

രണ്ട് കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഒളിവിലായിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഒരു കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇയാൾ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Read Also : ബുർജീൽ ഹോൾഡിംഗ്സ്: പ്രാഥമിക ഓഹരി വിൽപ്പനയിൽ വൻ മുന്നേറ്റം

കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്ന പ്രതി എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ അധ്യാപകൻ ഹരി ആർ വിശ്വനാഥാണ് കഞ്ഞിക്കുഴി പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

കഞ്ഞിക്കുഴിയിൽ എൻഎസ്എസ് ക്യമ്പിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകൻ ഹരി ആർ വിശ്വനാഥ് സംഭവശേഷം ഒളിവിലായിരുന്നു. തുടർന്ന്, ഇന്നലെ കഞ്ഞിക്കുഴി സി ഐ ക്ക് മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. പ്രതിയെ തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button