CinemaMollywoodLatest NewsKeralaNewsEntertainment

‘എല്ലാം കാണിച്ച് നടന്നിട്ട് പിടിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ യോജിപ്പില്ല’: ആണുങ്ങൾക്ക് വികാരം വരുമെന്ന് ആറാട്ട് വർക്കി

കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടി സാനിയ ഇയ്യപ്പനോടും സഹതാരമായ മറ്റൊരു നടിയോടും ആൾക്കൂട്ടത്തിനിടയിൽ വെച്ച് രണ്ട് പേർ മോശമായി പെരുമാറിയിരുന്നു. സംഭവത്തെ കുറിച്ച് അപഹാസ്യമായ രീതിയിലാണ് ആറാട്ട് സന്തോഷ് വർക്കി പ്രതികരിക്കുന്നത്. എല്ലാം കാണിച്ച് നടന്നിട്ട് നോക്കാൻ പാടില്ല, പിടിക്കാൻ പാടില്ല എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാകില്ലെന്ന് ഒരു യൂട്യൂബ് ചാനലിനോട് സന്തോഷ് വർക്കി പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണുയരുന്നത്.

‘മിക്ക നടിമാരും ശരീരം കാണിച്ച്‌ തന്നെയാണ് വസ്ത്രം ധരിക്കുന്നത്. പെണ്ണുങ്ങൾ സ്ലീവ് ലെസ്സ് ഇട്ട് നടക്കുന്നത് കാണുമ്പോൾ ആണുങ്ങൾക്ക് വികാരം വരും. 90 ശതമാനം ആണുങ്ങൾക്കും വരും. അവരെ കയറി പിടിക്കണം എന്നു തോന്നും. എല്ലാം കാണിച്ചിട്ട് പിടിക്കാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. എല്ലാം കാണിച്ച് നോക്കാൻ പാടില്ല, പിടിക്കാൻ പാടില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല.

Also Read:വിഗ്രഹ നിമജ്ജന വേളയിൽ നദിയിൽ മിന്നൽ പ്രളയം: 8 പേർ മുങ്ങി മരിച്ചു, നിരവധി പേരെ കാണാതായി

സാനിയ ഇയ്യപ്പന്റെ ഇഷ്യു ഞാൻ കണ്ടു. സ്ത്രീകൾ പറയും അവർക്ക് ഏതൊരു ഡ്രസ്സ് ഇടാനും സ്വാതന്ത്ര്യം വേണം എന്ന്. എന്നാൽ, പഠനങ്ങൾ പറയുന്നത് പെണ്ണുങ്ങളെകാളും ലൈംഗികത ഉള്ളത് ആണുങ്ങൾക്ക് ആണ് എന്ന്. സാനിയ ഇയ്യപ്പൻ ഒക്കെ എല്ലാം കാണിച്ചു നടക്കുന്ന നടിയാണ്. അഭിനയിക്കുന്നത് ആണെങ്കിലും പൊതുസ്ഥലത്ത് വരുന്നതും എല്ലാം അങ്ങനെ തന്നെയാണ്. പിന്നെ നാച്ചുറൽ ആയി ആണുങ്ങൾക്ക് അട്രാക്ഷൻ വരും. നടിമാർ എല്ലാം കാണിക്കാൻ വേണ്ടി സർജറി ചെയ്യുന്നവരും ഉണ്ട്. പെണ്ണുങ്ങൾ വസ്ത്രം ധരിക്കുന്നത് അവരുടെ ഇഷ്ടമാണെങ്കിൽ അതൊക്കെ നോക്കാനും ആണുങ്ങൾക്കും ഇഷ്ടമുണ്ട്. അവാർഡ് പരിപാടിക്ക് വരുന്ന മിക്ക സ്ത്രീകളും ശരിക്കും എല്ലാം കാണിച്ചിട്ട് തന്നെയാണ് വരുന്നത്. ഈ നടിമാരെല്ലാം അവാർഡ് വാങ്ങാൻ വരുന്നത് മോശം ഡ്രസ്സ് ഇട്ടിട്ടാണ്’, ആറാട്ട് വർക്കി പറയുന്നു.

ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ട് താരമായ വ്യക്തിയാണ് സന്തോഷ് വർക്കി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിൽ റിവ്യൂ പറയാൻ എത്തി സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വർക്കി നടി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് പല അഭിമുഖങ്ങളിലും എത്തിയിരുന്നു. ഒടുവിൽ നിത്യ തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ ഈ പ്രണയം സന്തോഷ് അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button