ഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3ജി സേവനം മാത്രമാണ് കമ്പനി നൽകിവരുന്നത്. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നത്.
നവംബറോടുകൂടി 4ജിയിലേക്ക് മാറുന്ന ബിഎസ്എന്‍എല്‍, ഒരുവർഷത്തിനുള്ളിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിൽ കമ്പനി പ്രഖ്യാപിച്ചു. 18 മാസങ്ങള്‍ക്കുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും നവംബറില്‍ ആരംഭിക്കുന്ന 4ജി സേവനം രാജ്യത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 377 കേസുകൾ
അതേസമയം, 4ജി പ്ലാന്‍ താരിഫുകള്‍ സംബന്ധിച്ചും ഏതെല്ലാം നഗരങ്ങളിലാണ് ആദ്യം 4ജി എത്തുക എന്നത് സംബന്ധിച്ചും കമ്പനി വ്യക്തമാക്കിയിട്ടില്ല.
Post Your Comments