Latest NewsKeralaNews

പുതിയ മത്സ്യത്തെ കണ്ടെത്തി: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ സംഭാവന

കാസർഗോഡ്: കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ ഒരു മത്സ്യത്തെ കൂടി കണ്ടെത്തി. കാസർഗോഡുള്ള ഒരു അരുവിയിൽ നിന്നാണ് പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ഓസ്റ്റിയോകീലികെത്യസ് ഫോർമോസസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഫോർമോസസ് എന്ന ലാറ്റിൻ വാക്കിന് മനോഹരമായത് എന്നാണർത്ഥം. അന്തർദേശീയ ജേർണലായ ബയോസയൻസ് റിസർച്ചിന്റെ പുതിയ ലക്ഷത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോട്ടയം സർക്കാർ കോളജിലെ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും തലവനുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലും തന്റെ ഗവേഷണ സഹായി വിനീതും ചേർന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. നീണ്ടു പരന്ന ശരീരഘടനയുള്ള ഈ മത്സ്യത്തിന്റെ ഉടലിന് വെള്ളി നിറവും ചിറകുകൾക്ക് ചുവപ്പു നിറവുമാണ്. മുതുകുചിറകിലും ഗുദച്ചിറകിലും പാർശ്വങ്ങളുടെ മധ്യഭാഗത്തും വ്യക്തമായ കറുത്ത വരയുണ്ട്. പാർശ്വരേഖയുടെ മുകളിലായി 6.5 ശൽക്കങ്ങളും താഴെയായി 4.5 ശൽക്കങ്ങളും ഉണ്ട്.

ഡോ. മാത്യൂസ് പ്ലാമൂട്ടിലിന്റെ നേതൃത്വത്തിലുള്ള കൊല്ലം ചവറ ഗവണ്മെന്റ് കോളേജിൽ നടന്നുവരുന്ന പ്രോജക്ടിന്റെ ഭാഗമായുള്ള പഠനങ്ങളാണ് പുതിയ മത്സ്യത്തിന്റെ കണ്ടെത്തലിന് ഇടയാക്കിയത്. ഡോ. മാത്യു തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ശേഖരിച്ച വിവിധ സ്പീഷീസുകളെ പുതിയ മൽസ്യവുമായി താരതമ്യം ചെയ്യുക വഴിയാണ് കാസർഗോഡ് കണ്ടെത്തിയ മൽസ്യം പുതിയതാണെന്ന് കണ്ടെത്തിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഈ ഗവേഷണങ്ങൾ നടത്തപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button