അട്ടാരി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. പാകിസ്ഥാൻ അതിര്‍ത്തി പ്രദേശമായ അട്ടാരിയില്‍ സ്ഥാപിക്കുന്ന പതാകയുടെ ഉയരം 418 അടി ആയിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ നിയമിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കി.
2017ല്‍ സ്ഥാപിച്ച 360 അടി ഉയരത്തിലുള്ളതാണ് ഇപ്പോഴത്തെ പതാക. ഇതിന് പിന്നാലെ അതേ വര്‍ഷം ആഗസ്റ്റില്‍ വാഗാ ചെക്ക് പോസ്റ്റിന് മുന്നില്‍ പാകിസ്ഥാന്‍ 400 അടി ഉയരത്തില്‍ പതാക ഉയര്‍ത്തിയിരുന്നു. പാക് പതാകയേക്കാള്‍ 18 അടി ഉയരമുള്ളതാണ് ഇന്ത്യയുടെ പുതിയ ത്രിവര്‍ണ്ണ പതാക.
കൊച്ചിയില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ദേശീയ പതാക സ്ഥാപിക്കല്‍ ജോലികള്‍ 15-20 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും,. ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം, ജോയിന്റ് ചെക്ക് പോസ്റ്റിന്റെ സന്ദര്‍ശക ഗാലറിക്ക് സമീപമായിരിക്കും പതാക സ്ഥാപിക്കുന്നതെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
Post Your Comments