മൂന്ന് തലമുറ മാറി വന്നിട്ടും മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് എന്ന തരത്തിലും ചിലർ മ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴും മലയാള സിനിമയുടെ അതികായനായി തലയുയർത്തി നിൽക്കുന്ന മമ്മൂട്ടി, തന്നോട് അവതാരകർ സ്ഥിരം ഉന്നയിക്കാറുള്ള ‘സൗന്ദര്യത്തിന്റെ രഹസ്യമെന്ത്?’ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ്. നാലും അഞ്ചും വയസുള്ളവര്‍ തന്നെ മമ്മൂട്ടിയെന്നാണ് വിളിക്കാറുള്ളതെന്നും പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം. അതുകൊണ്ട് ഞാൻ എന്ത് ചെയ്യുന്നു, അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു. ഇപ്പോൾ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. തലമുറകളിൽ കൂടി നമ്മളെ അംഗീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യം’, മമ്മൂട്ടി ചിരിയോടെ പറയുന്നു.
റോഷാക്ക് എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. സിനിമ നാളെ തിയറ്ററുകളിൽ എത്തും. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Post Your Comments