ശരീരത്തിലെ സുപ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. മാറുന്ന ജീവിതശൈലി പലപ്പോഴും ഹൃദയത്തിന്റെ പ്രവർത്തനത്തെയും ആരോഗ്യത്തെയും താളം തെറ്റിക്കാറുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടർന്നാൽ ഹൃദയാരോഗ്യം നിലനിർത്താൻ സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് പയറുവർഗ്ഗങ്ങൾ. ഫൈബർ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പയറുവർഗ്ഗങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഒട്ടനവധി പോഷക ഗുണങ്ങൾ ഉള്ള ഇലക്കറികളിൽ ഒന്നാണ് ചീര. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, പൊട്ടാസ്യം, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമായ ചീര ഹൃദയാരോഗ്യം നിലനിർത്താൻ മികച്ച ഓപ്ഷനാണ്. കൂടാതെ, ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയായ ഫ്ലാക്സ് സീഡ് ആരോഗ്യത്തിന് ഏറ്റവും മികച്ച വിത്തുകളിൽ ഒന്നാണ്. ഇവ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ഫ്ലാക്സ് സീഡ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Post Your Comments