ദുബായ്: ഒക്ടോബർ 25 ന് യുഎഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിന്റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ അത് യുഎഇയിൽ ഉച്ചയ്ക്ക് ശേഷം 3.52 ന് പൂർണതോതിൽ ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഭാഗികമായോ പൂർണമായോ വിന്യസിക്കുമ്പോൾ സംഭവിക്കുന്നതാണ് സൂര്യഗ്രഹണം.
ചന്ദ്രൻ സൂര്യനിൽ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയിൽ നിഴൽ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളിൽ ആർക്കും ഗ്രഹണം ദൃശ്യമാകുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നു. സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാൻ സംരക്ഷണ കണ്ണടകൾ ധരിക്കേണ്ടത് പ്രധാനമാണെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
Read Also: വിദ്യാരംഭദിനത്തിൽ ഈ മന്ത്രങ്ങൾ ഒരു തവണയെങ്കിലും ജപിക്കുമ്പോള്‍, അഷ്‌ടൈശ്വര്യസിദ്ധി ഫലം
Post Your Comments