ചമോലി: വിജയദശമി ദിനത്തില്‍ ഉത്തരാഖണ്ഡിലെ ചമോലിയില്‍ സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചമോലിയിലെ ഔലി സൈനിക കേന്ദ്രത്തില്‍ നടന്ന ആയുധ പൂജയില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡേയും സന്നിഹിതനായിരുന്നു.
Read Also: എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
‘നമ്മുടെ സൈനികരുടെ കരുത്തുറ്റ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. നമ്മുടെ സൈന്യത്തിലെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളിലേയും പോരാളികള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്’, രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘വിദേശ ഹെലികോപ്റ്ററുകളെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യന്‍ വ്യോമസേനക്ക് തദ്ദേശീയ നിര്‍മ്മിത ഹെലികോപ്റ്ററുകള്‍ ആവശ്യമാണ് എന്ന് 1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് നമുക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇത് തികച്ചും അഭിമാനകരമായ നേട്ടമാണ്’, രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
പ്രതിരോധ രംഗം സ്വയംപര്യാപ്തമാകുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ച് വ്യോമസേനക്ക് കൈമാറുന്ന ചടങ്ങില്‍ തിങ്കളാഴ്ച രാജ്‌നാഥ് സിംഗ് സംബന്ധിച്ചിരുന്നു.
Post Your Comments