ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മാമ്പഴം. ദിവസവും മാമ്പഴം കഴിച്ചാൽ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്.
മാമ്പഴം മൈക്രോ ന്യൂട്രിയന്റുകളും നാരുകളും നിറഞ്ഞതാണ്. മാമ്പഴം അമിതമായി കഴിക്കാതിരിക്കാൻ നോക്കുക. അമിതമായി കഴിക്കുമ്പോൾ ഒന്നും നല്ലതല്ല. നാരുകളാൽ സമ്പുഷ്ടമായതിനാൽ മാമ്പഴം നല്ലൊരു ലഘുഭക്ഷണമാണ്. ഊർജ്ജം ലഭിക്കാൻ സഹായിക്കും. ഇത് ഒരു മികച്ച പ്രീ-വർക്ക്ഔട്ട് ഭക്ഷണമാക്കി മാറ്റുന്നു. ഇത് പ്രഭാതഭക്ഷണത്തിൽ സ്മൂത്തിയായോ സാലഡ് ആയോ കഴിക്കാവുന്നതാണ്.
മാമ്പഴത്തിന്റെ തൊലിയിൽ കാണപ്പെടുന്ന പോളിഫെനോൾസ് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് കോശങ്ങൾ ചുരുങ്ങാനും സഹായിക്കും. മാമ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചകഴിഞ്ഞാണ്. വർക്ക്ഔട്ടിനുശേഷവും മാമ്പഴം കഴിക്കാം. മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നത് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
മാമ്പഴം ദഹനത്തിന് നല്ലതാണ്. ഹൃദയ സംബന്ധമായ അപകട സാധ്യതകൾ കുറയ്ക്കാൻ മാമ്പഴം ഏറെ നല്ലതാണ്. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന വിറ്റാമിൻ എ ഇവയിൽ സമ്പുഷ്ടമാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മാമ്പഴം ഫലപ്രദമാണ്.
Read Also:- വെർട്ടിക്കൽ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്താനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം
ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. നാരുകൾ, പെക്ടിൻ, ജീവകം സി ഇവ ധാരാളം ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 90% കൊഴുപ്പും കൊളസ്‌ട്രോളും മാമ്പഴം ഇല്ലാതാക്കും.
Post Your Comments