ബംഗളൂരു: വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ആവശ്യവുമായി കർണാടകയിലെ ദളിത് സേന രംഗത്ത്. വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന ‘രാവണ്‍ ദഹന്‍’ എന്ന ചടങ്ങിന് എതിരാണ് ദളിത് സേന.
ദളിത് സേനയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വിജയദശമി ദിനത്തില്‍ കലബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കി.’രാവണ്‍ ദഹന്‍’ ചടങ്ങിനായി കലബുര്‍ഗിയിലെ അപ്പ ജാത്ര മൈതാനത്ത് 50 അടി ഉയരമുള്ള പ്രതിമയാണ് ഹിന്ദു സംഘടനകള്‍ തയാറാക്കിയിരുന്നത്.
മദ്യലഹരിയിൽ എഎസ്ഐയെ ആക്രമിച്ചു : പ്രതി കസ്റ്റഡിയിൽ
എന്നാൽ, അധികാരികളുടെ അനുവാദമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദളിത് സേന ആരോപിച്ചു. ഹിന്ദു സംഘടനകള്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലം കത്തിക്കുമെന്ന് ദളിത് സേന വ്യക്തമാക്കി. തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് വേണ്ടെന്നു വെച്ചതായി ഹിന്ദു സംഘടനകള്‍ അറിയിച്ചു. കോലം കത്തിക്കുന്നത് ഒഴിവാക്കി വിജയദശമി ആഘോഷിക്കുമെന്നും ഹിന്ദു സംഘടനകള്‍ വ്യക്തമാക്കി.
Post Your Comments