കോട്ടയം: അനേകായിരം കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. മുന്‍വർഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്. പനച്ചിക്കാട് ദക്ഷിണ മുകാംബികാ ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറന്പ് തുടങ്ങിയ സ്ഥലങ്ങളിയ സ്ഥലങ്ങളിലാണ് സാധാരണ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുന്നത്.
എന്നാല്‍ ഇത്തവണ തുഞ്ചന്‍പറന്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഒന്നും തന്നെയില്ല. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികളെ എഴുത്തിനിരുത്താന്‍ ആചാര്യന്മാര് ഉണ്ടാകില്ല. പകരം രക്ഷിതാക്കള്‍ തന്നെ കുട്ടികളെ എഴുത്തിനിരുത്തണം. കുഞ്ഞിന്റെ നാവില്‍ എഴുത്തിനിരുത്തുന്നതിനുള്ള സ്വര്‍ണ മോതിരവും രക്ഷിതാക്കള്‍ കൊണ്ടു വരണം.
read also: നഗരമദ്ധ്യത്തിലെ ബ്യൂട്ടിപാര്‍ലറില്‍ കയറി അതിക്രമം: മൂന്നു പേര് അറസ്റ്റില്‍
പനച്ചിക്കാട്ടാകട്ടെ ആകൈ 700 കുരുന്നുകള്‍ മാത്രമാണ് അദ്യാക്ഷരം കുറിക്കുന്നത്. അതും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രം. പറവൂരും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങുകള്‍. കഴിവതും വിദ്യാരംഭ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Post Your Comments