തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പര്യത്തിന് ആവശ്യമാണെന്നു കണ്ടാൽ 2016ലെ ഭിന്നശേഷി അവകാശ നിയമം 7ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലായെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും നിർദ്ദേശിച്ച് ഉത്തരവ് നൽകി.
Read Also: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
ഇത്തരം കേസുകളിൽ മനോരോഗ വിദഗ്ദ്ധനെ കൊണ്ട് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാതെയും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെയും ആളുകളെ നിയമ വിരുദ്ധമായ നിലയിൽ സൈക്കോ സോഷ്യൽ ഹോമുകളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്നു നിർദ്ദേശിച്ചതെന്ന് കമ്മീഷണർ വ്യക്തമാക്കി.
Post Your Comments