കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ 37,880 രൂപയായിരുന്ന സ്വര്‍ണത്തിന് ഒരു ദിവസം കൊണ്ട് കൂടിയത് 320 രൂപയാണ്. ഇതോടെ ഗ്രാമിന് വില 4775 രൂപയായി.
അഞ്ചു ദിവസത്തിനിടെ 1000 രൂപയാണ് വര്‍ദ്ധിച്ചത്. ഒന്നാം തിയതി 37,200 രൂയായിരുന്നു പവന് വില. രണ്ട് ദിവസം കൊണ്ട് മാത്രം 4720 രൂപയുടെ വർദ്ധനവാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 320 രൂപയും ഇന്നലെ 400 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് വീണ്ടും 38000 രൂപയ്ക്ക് മുകളിലായി. സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ഒക്‌റ്റോബര്‍ 1, 2 തീയതികളിലായിരുന്നു. ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4650 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയോട് അടുത്ത് വരും ഇത്. ഒരു പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കുമായിരുന്നു സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക്. സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ വിലയാണ് ഇത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവുണ്ടായി. തകര്‍ച്ചയില്‍ നിന്നും ഡോളര്‍ സ്ഥിരത കൈവരിച്ചതാണ് സ്വര്‍ണത്തിന്റെ വിലക്കുറവിനുള്ള കാരണം.
Post Your Comments