പലര്‍ക്കുമുള്ള ഒരു ശീലമാണ് വീടുകളില്‍ പൂച്ചയെ വളര്‍ത്തുക എന്നത്. ഇഷ്ടം കൊണ്ടോ അല്ലെങ്കില്‍ വെറുതേ ഒരു നേരുപോക്കിനോ എലികളെ പിടിക്കാന്‍ വേണ്ടിയോ ഒക്കെ ആയിരിക്കും പൂച്ചയെ വളർത്തുന്നത്. വീട്ടില്‍ പൂച്ചയെ വര്ത്തുന്നവര്ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതു കൊണ്ട് കുട്ടികളില്‍ ആസ്ത്മ വരുന്നത് തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പൂച്ചയെ വളര്‍ത്തുന്നത് ചെറിയ കുട്ടികളില്‍ ആസ്ത്മ വരുന്നതില്‍ നിന്ന് തടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ചെറിയ പ്രായം മുതല്‍ പൂച്ചകളോടൊത്ത് കഴിയുന്ന കുട്ടികള്‍ക്ക് മലിനീകരണ തോത് കൂടുതലുള്ള സാഹചര്യങ്ങളെ വളരെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ആസ്ത്മ വരാനുള്ള പ്രധാന കാരണം ജനിതക പ്രശ്നങ്ങളാണ്. പൂച്ചയുടെ സാന്നിധ്യം ഇത് ഇല്ലാതാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പൂച്ചകളുടെ ശരീരത്തിലുള്ള ബാക്റ്റീരിയകളാണ് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇവ കാരണം വരുന്ന മറ്റ് രോഗങ്ങള്‍ മറക്കരുതെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ടും ജനിതക പ്രശ്നങ്ങള്‍കൊണ്ടുമാണ് പ്രധാനമായും ആസ്ത്മ വരുന്നത്.
എന്നാല്‍ പട്ടികളെ വളര്‍ത്തുന്നത് ആസ്ത്മ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ബ്രോഞ്ചൈറ്റീസ്, ന്യൂമോണിയ എന്നീ രോഗങ്ങള്‍ വരാനും കാരണമാകും.
Post Your Comments