WayanadLatest NewsKeralaNattuvarthaNews

ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാവ് : സംഭവം കൽപ്പറ്റയിൽ

കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുന്നത്

വയനാട്: ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുന്നത്.

കല്‍പ്പറ്റയിലെ ലോഡ്ജിൽ ആണ് സംഭവം. ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി.

Read Also : മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്ക്ക് തിമിരം : കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ്

ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്‍പറ്റ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

അതേസമയം, സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ഇയാളെ അനുനയിപ്പിക്കാനായി ശ്രമം തുടരുകയാണ്. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് രമേശനെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button