Latest NewsIndiaNews

വീട്ടിലെ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു

മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് ചിന്നിച്ചിതറി തറച്ച് കയറിയാണ് കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്

ഗാസിയാബാദ്: വീട്ടിലെ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു. ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് ചിന്നിച്ചിതറി തറച്ച് കയറുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒമേന്ദ്ര അവിടെവച്ച് മരണത്തിന് കീഴടങ്ങി.

Read Also: പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല: ഐ.എം.എ

ശക്തമായ സ്‌ഫോടനത്തില്‍ ഭിത്തിയുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വലിയ ശബ്ദം കേട്ട് അയല്‍ക്കാര്‍ പരിഭ്രാന്തരായെന്നും പൊലീസ് പറയുന്നു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണു ശബ്ദം കേട്ടപ്പോള്‍ കരുതിയതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ടിവി പൊട്ടിത്തെറിച്ച മുറിയില്‍ ഒമേന്ദ്രയ്‌ക്കൊപ്പമായിരുന്നു അമ്മയും സഹാദര ഭാര്യയും സുഹൃത്ത് കരണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button