MalappuramLatest NewsKeralaNattuvarthaNews

മലവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷയാണ് (24) മരിച്ചത്

കരുവാരകുണ്ട്: കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളക്കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷയാണ് (24) മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം കരുവാരകുണ്ട് മഞ്ഞളാംചോലയിലാണ് അപകടം നടന്നത്. കൽക്കുണ്ട് ചേരിയിലെ ബന്ധുവീട്ടിൽ ഞായറാഴ്ച എത്തിയതാണ് ആർഷയുടെ കുടുംബം. തിങ്കളാഴ്ച വൈകീട്ട് മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവെ ചോലയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തിൽ ഇവർ അകപ്പെടുകയായിരുന്നു. കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ ഒഴുക്കിൽപെടുകയായിരുന്നു.

Read Also : പ്രകോപനപരമായ പ്രസംഗം, വത്സൻ തില്ലങ്കേരിയെ ഭീഷണിപ്പെടുത്തൽ, കല്ലേറ്: ബാസിത് ആൽവി അറസ്റ്റിലാകുമ്പോൾ

കൽക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ഒഴുകിയ ആർഷയെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ കൽക്കുണ്ട് ചർച്ചിന് പിൻഭാഗത്തായാണ് കണ്ടെത്തിയത്. ഉടൻ തന്നെ കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിട്ടുണ്ട്. രാത്രിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആർഷ ബിരുദാനന്തര വിദ്യാർത്ഥിനിയാണ്. മാതാവ്: സുശീല. സഹോദരി: ആഗ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button