തിരുവനന്തപുരം: ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉദ്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഒക്ടോബർ 4 മുതൽ 10 വരെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഉദ്ദേശം.
ഉദ്ഘാടന ചടങ്ങിൽ ഐഎസ്ആർഒയുടെ പ്രൗഢമായ വൈജ്ഞാനിക ചരിത്രം ഗവർണർ അനുസ്മരിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ ഐഎസ്ആർഒ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അധ്യക്ഷനായ ചടങ്ങിൽ വിഎസ്എസ്സി ചീഫ് കൺട്രോളർ സി മനോജ്, സെന്റർ ഡയറക്ടർമാരായ ഡോ എസ്. ഉണ്ണികൃഷ്ണൻ നായർ, ഡോ നാരായണൻ, ഡോ ഡി സാം ദയാല ദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഡയറി കുറിപ്പുകള്‍ കണ്ടെത്തി
Post Your Comments