CinemaMollywoodLatest NewsKeralaNewsEntertainment

‘ഞങ്ങൾ ലെസ്ബിയൻ ആണോ എന്ന് ചോദിക്കുന്നവരുണ്ട്’: റീൽസ് സിസ്റ്റേഴ്സ് വൈറലായ സംഭവം പറഞ്ഞ് കൃഷ്ണ പ്രഭ

അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ കൃഷ്ണ പ്രഭ കോവിഡ് കാലത്ത് ഇട്ട ഡാൻസ് റീലിസ് വൈറലായിരുന്നു. പിന്നാലെ സുഹൃത്ത് സുവിതയ്ക്കൊപ്പം ചേർന്ന് കൃഷ്ണ പ്രഭ സ്ഥിരമായി ഡാൻസ് റീൽസ് ഇടാൻ തുടങ്ങി. സംഭവം സ്ഥിരമായതോടെ, ഇരുവരും ട്വിൻസാണോ ലെസ്ബിയൻ ആണോ എന്നൊക്കെയുള്ള സദാചാര ചോദ്യങ്ങളും എത്തിത്തുടങ്ങി. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം ഇപ്പോൾ.

‘ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്സ് എന്നാണ്. ഞങ്ങൾ ട്വിൻസ് ആണോ എന്നും അതോ ലെസ്ബിയൻ ആണോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ട്. രണ്ടുപെണ്ണുങ്ങൾ സ്ഥിരമായി ഡാൻസ് ചെയ്താൽ ആളുകൾ ഇങ്ങനെ കരുതുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല. ഒരുപാട് ആളുകൾ ചോദിക്കുന്ന കാര്യമാണ് എന്റെ വിവാഹം എന്നാണ് എന്ന്. ആരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. സിംഗിൾ ആയി നിൽക്കാൻ ആണ് ഇഷ്ടം. ആഗ്രഹിച്ചാണ് ഈ ഫീൽഡിലേക്ക് വന്നത്. ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. കംഫർട്ടബിൾ അല്ല എന്ന് തോന്നിയ നിമിഷത്തിൽ അത് ഉപേക്ഷിച്ചു. എന്റെ ചേട്ടനും വിവാഹം കഴിച്ചിട്ടില്ല. ചേട്ടന് ഇപ്പോൾ നാൽപ്പത്തിയഞ്ച് വയസ്സ് ആയി എനിക്ക് മുപ്പത്തിയഞ്ചും.

നിങ്ങൾ നിങ്ങൾക്ക് തോന്നുന്ന സമയത്തിൽ വിവാഹം കഴിച്ചാൽ മതി എന്നാണ് അമ്മ പറയുന്നത്. ഇതുപോലെ ഒരു അമ്മയെ കിട്ടുമോ എന്ന് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. മോശം കമെന്റുകൾ മുഖവിലക്ക് എടുക്കാറില്ല. എന്നാൽ, അത്തരത്തിൽ ഉള്ള കമന്റ് വന്നാൽ മറുപടി നൽകാറുണ്ട്. കല്യാണം ആകുമ്പോള്‍ ഞാന്‍ അയാളേയും അയാള്‍ എന്നേയും മനസിലാക്കുകയും കെയര്‍ ചെയ്യുകയും വേണം. പക്ഷെ ഞാന്‍ അതില്‍ അത്ര വിജയിക്കുമോ എന്ന് സംശയമുണ്ട്. സെലിബ്രിറ്റികളെ ചൊറിഞ്ഞ് റീച്ച് കൂട്ടാമെന്ന് ചിലരൊക്കെ കരുതിയിട്ടുണ്ട്. അങ്ങനെയുള്ള കാഴ്ചപ്പാട് തെറ്റാണ്’, നടി പറയുന്നു.

 

 

shortlink

Post Your Comments


Back to top button