മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
വയനാട് മേപ്പാടി സ്വദേശി ഷാജുവാണ് പിടിയിലായത്. സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം മിശ്രിതമാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയായിരുന്നു മലദ്വാരത്തില്‍ ഒളിപ്പിച്ചത്. മൂന്ന് ക്യാപ്സൂളുകള്‍ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 797 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി കസ്റ്റംസ് പറഞ്ഞു. ഷാജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം 70 ലക്ഷം വില വരുന്ന കുഴമ്പുരൂപത്തിലാക്കിയ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്നും കണ്ടെത്തിയിയിരുന്നു. 1.811 കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരനാണ് അറസ്റ്റിലായത്.
നിലം വൃത്തിയാക്കുന്ന മോപ്പ് വഴിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മോപ്പിന്റെ പിടിയിലെ ഒഴിഞ്ഞ സ്ഥാനങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Post Your Comments