KeralaLatest NewsNews

ഒന്നര വർഷം കേരള പോലീസ് നൽകിയത് 16000 യൂണിറ്റ് രക്തം

തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസ് ആരംഭിച്ച പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനത്തിലൂടെ ഒന്നര വർഷത്തിനിടയിൽ നൽകിയത് 16000 യൂണിറ്റ് രക്തം. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോട് കൂടിയാണ് പ്രവർത്തനം.

Read Also: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

ഇതുവരെ 34172 ദാതാക്കൾ പോൽ ബ്ലഡിൽ രജിസ്റ്റർ ചെയ്തു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി യുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. പേരൂർക്കട എസ്എപി ക്യാമ്പിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.

Read Also: ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button