Latest NewsNewsTechnology

ഓഗസ്റ്റിൽ നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്, കണക്കുകൾ അറിയാം

സ്പാം അക്കൗണ്ടുകളെ കണ്ടെത്താൻ ഓട്ടോമാറ്റിക് സിസ്റ്റങ്ങളുടെ സഹായവും വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്

ഓഗസ്റ്റ് മാസത്തിൽ നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ 23 ലക്ഷത്തിലധികം അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ നിരോധിച്ചിട്ടുള്ളത്. കൂടാതെ, ഇവയിൽ 10 ലക്ഷത്തോളം പേരുടെ അക്കൗണ്ടുകൾ ‘റിപ്പോർട്ട്’ ചെയ്തതിനു മുൻപ് തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 1 മുതൽ 30 വരെയുള്ള കാലയളവിലെ അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്. വാട്സ്ആപ്പിന്റെ ‘റിപ്പോർട്ട്’ ഫീച്ചർ ഉപയോഗിച്ചാണ് മിക്ക ഉപയോക്താക്കളും പരാതി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇ- മെയിൽ മുഖാന്തരം ലഭിച്ച പരാതികളെ അടിസ്ഥാനപ്പെടുത്തിയും വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Also Read: ട്രെയിനിന്റെ തൽസമയ സ്റ്റാറ്റസും പിഎൻആറും അറിയാം, ചാറ്റ്ബോട്ട് സേവനവുമായി ഐആർസിടിസി

കണക്കുകൾ പ്രകാരം, 2,328,000 അക്കൗണ്ടുകളാണ് ഓഗസ്റ്റിൽ നിരോധിച്ചിരിക്കുന്നത്. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പരാതികൾക്ക് പുറമേ, സ്പാം അക്കൗണ്ടുകളെ കണ്ടെത്താൻ ഓട്ടോമാറ്റിക് സിസ്റ്റങ്ങളുടെ സഹായവും വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button