ഉത്സവ കാലത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ധന വിൽപ്പനയിൽ മികച്ച നേട്ടം. സെപ്തംബർ മാസത്തിലെ കണക്കുകൾ പ്രകാരം, പെട്രോൾ വിൽപ്പന 2.65 മില്യൺ ടണ്ണിലെത്തി. ഇത്തവണ, 13.2 ശതമാനം വളർച്ചയാണ് പെട്രോൾ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 2.34 മില്യൺ ടൺ വിൽപ്പന മാത്രമാണ് നടന്നിട്ടുള്ളത്. പെട്രോളിന് പുറമേ, ഡീസൽ വിൽപ്പനയിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. സെപ്തംബറിൽ ഡീസൽ വിൽപ്പന 22.6 ശതമാനം ഉയർന്ന് 5.99 മില്യൺ ടണ്ണിലെത്തി. സമ്പദ് പ്രവർത്തനങ്ങൾ സജീവമാകുന്നതിന്റെ സൂചനയാണ് ഇന്ധന വിൽപ്പനയിലെ മുന്നേറ്റം.
കോവിഡ് പ്രതിസന്ധി നിലനിന്ന 2020 സെപ്തംബറിനേക്കാൾ 20.7 ശതമാനവും, കോവിഡിന് മുൻപ് 2019 സെപ്തംബറിനേക്കാൾ 23.3 ശതമാനം അധികവുമാണ് ഇത്തവണ പെട്രോൾ വിൽപ്പന നടന്നത്. ഉത്സവ കാലത്തിന് മുന്നോടിയായി സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവുണ്ടായതോടെയാണ് ഇന്ധന വിൽപ്പന ഗണ്യമായി ഉയരാൻ കാരണമായത്.
Also Read: സെപ്തംബറിൽ കോടികൾ പിൻവലിച്ചു, വിദേശ നിക്ഷേപത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്
ഇത്തവണ വിമാന ഇന്ധന വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. വ്യോമയാന സർവീസുകളും യാത്രക്കാരുടെ എണ്ണവും കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തിയതോടെയാണ് വിമാന ഇന്ധന വിൽപ്പന നേട്ടം കൈവരിച്ചത്. കണക്കുകൾ പ്രകാരം, സെപ്തംബർ മാസത്തിലെ എടിഎഫ് വിൽപ്പന 41.7 ശതമാനം വർദ്ധനവോടെ 5.44 ലക്ഷം ടണ്ണിലെത്തി.
Post Your Comments