KollamNattuvarthaLatest NewsKeralaNews

പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ​വാ​ഹ​ന​വും ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

പ​ര​വൂ​ർ കോ​ങ്ങാ​ൽ ലാ​സിം മ​ൻ​സി​ലി​ൽ എ​സ്. ലാ​സിം (32) ആ​ണ് പി​ടി​യി​ലാ​യ​ത്

പ​ര​വൂ​ർ: പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ​വാ​ഹ​ന​വും ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. പ​ര​വൂ​ർ കോ​ങ്ങാ​ൽ ലാ​സിം മ​ൻ​സി​ലി​ൽ എ​സ്. ലാ​സിം (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

കഴിഞ്ഞ മാസം 30-ന് ആണ് കേസിനാസ്പദമായ സംഭവം. ​പ​ര​വൂ​ർ ചി​ല്ല​ക്ക​ൽ കോ​ങ്ങാ​ൽ ഭാ​ഗ​ത്താ​യി ബ​ഹ​ളം ന​ട​ക്കു​ന്നെ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ച്ച്​ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കോടിയേരിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: മാപ്പ് പറഞ്ഞ് പൊലീസുകാരന്‍

ഇ​യാ​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വേ​ലി​ക്കെ​ട്ടി​ൽ ​നി​ന്ന് ത​ടി ക​ഷ​ണ​മെ​ടു​ത്ത് പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ അ​ടി​ച്ച് കേ​ടു​പാ​ട്​ വ​രു​ത്തി. പ​ര​വൂ​ർ​ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ പൊ​ലീ​സ്​ വാ​ഹ​നം ന​ശി​പ്പി​ച്ച​തി​ന് പി.​ഡി.​പി.​പി ആ​ക്ട് പ്ര​കാ​രം അ​റ​സ്​​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button