Latest NewsFootballNewsSports

മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി. ഹാളണ്ടും ഫിൽ ഫോഡനും ഹാട്രിക്കുമായി തിളങ്ങിയപ്പോൾ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ 6-3 നായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. തുടർച്ചയായ മൂന്നാം ഹോം മാച്ചിലും ഹാട്രിക്ക് നേടി എർലിങ് ഹാളണ്ട് പ്രീമിയർ ലീഗിൽ ചരിത്രമെഴുതിയപ്പോൾ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിയുടെ തട്ടകത്തിൽ തകർന്നടിഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മത്സരത്തിൽ, യുണൈറ്റഡിനു വേണ്ടി പകരക്കാരനായിറങ്ങി ആന്റണി മാർഷ്യൽ ഇരട്ട ഗോൾ നേടി. സ്വന്തം കാണികൾക്കു മുന്നിൽ നേടിയ അസാമാന്യ ജയത്തോടെ സിറ്റി ഒന്നാം സ്ഥാനക്കാരായ ആഴ്സനലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. സീസണിലെ മൂന്നാം തോൽവിയറിഞ്ഞ യുണൈറ്റഡ് ടേബിളിൽ ആറാം സ്ഥാനത്താണ്.

സീസണിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത സിറ്റിയും തുടരെ നാലു മത്സരം ജയിച്ച യുണൈറ്റഡും തമ്മിലുള്ള മത്സരം കടുപ്പമേറുമെന്നായിരുന്നു. എന്നാൽ, പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി തുടക്കം മുതലേ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എട്ടാം മിനിട്ടിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്ന് ഇടങ്കാൽ കൊണ്ട് ഫിനിഷ് ചെയ്ത് ഫോഡൻ സിറ്റിക്കായി ലീഡ് നേടി(1-0).

34-ാം മിനിട്ടിലാണ് ഹാളണ്ട് ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്. കെവിൻ ഡിബ്രൂയിൻ എടുത്ത കോർണർ കിക്കിൽ സമർത്ഥമായി ഹെഡറിലൂടെ നൊർവീജിയൻ താരം യുണൈറ്റഡിന്റെ നെഞ്ച് തുളച്ച് ഗോൾ നേടി. മാഞ്ചസ്റ്റർ താരം മലാഷ്യ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നിരുന്നു (2-0). മൂന്നു മിനിട്ടിനുള്ളിൽ ഹാളണ്ട് രണ്ടാം ഗോളും നേടി.

ഇടവേളയ്ക്കു പിരിയും മുമ്പ് ഹാളണ്ട് സിറ്റിയുടെ നാലാം ഗോളിന് വഴിയൊരുക്കി(4-0). ഫോഡനായിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മാഞ്ചസ്റ്ററിന് ആശ്വാസം പകർന്ന് 56-ാം മിനിട്ടിൽ ബ്രസിലിയൻ താരം ആന്റണി ഒരു ഗോൾ മടക്കി(4-1). യുണൈറ്റഡിന് പക്ഷേ, ആശ്വസിക്കാൻ അധികം വകയുണ്ടായിരുന്നില്ല. 64-ാം മിനിട്ടിൽ ഹാളണ്ട് ഹാട്രിക് തികച്ചു.

Read Also:- ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ഫ്രാൻസിസ് മാർപാപ്പ

പകരക്കാരനായി ഇറങ്ങിയ ഗോമസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോൾ (5-1). 72-ാം മിനിട്ടിൽ ഫോഡന്റെ കരിയറിലെ ആദ്യ ഹാട്രിക്കും വന്നു. 50 പ്രീമിയർ ലീഗ് ഗോൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി മാറിയ ഫോഡന്റെ ഹാട്രിക്കിന് വഴിയൊരുക്കിയതും ഹാളണ്ടായിരുന്നു. 6-1ന് പിറകിലായ ശേഷം യുണൈറ്റഡ് ആന്റണി മാർഷ്യലിലൂടെ അവസാന മിനിട്ടിൽ രണ്ടു ഗോൾ മടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button