KannurKeralaNattuvarthaLatest NewsNews

പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ ട്രെയിൻ യാത്രയ്ക്കിടെ അറസ്റ്റിൽ

ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി വിക്രംകുമാര്‍ (26) ആണ് അറസ്റ്റിലായത്

കണ്ണൂര്‍: പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി വിക്രംകുമാര്‍ (26) ആണ് അറസ്റ്റിലായത്. കുട്ടിയുമായി മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ കണ്ണൂരില്‍ നിന്നാണ് പ്രതി പിടിയിലായത്. കുട്ടി സുരക്ഷിതയാണ്.

ഝാര്‍ഖണ്ഡ് സ്വദേശിയും മംഗളൂരു പാണ്ടേശ്വരയിലെ താമസക്കാരനുമായ വികാഷിന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പാണ്ടേശ്വര പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, വിവരം റെയില്‍വേ സുരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു.

Read Also : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് മൂന്നിടത്ത് ഹർത്താൽ ആചരിക്കും

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ (16630) കുട്ടിയെയും കൊണ്ട് പ്രതി കയറിയെന്ന് കണ്ടെത്തി. തുടർന്ന്, ആര്‍.പി.എഫും റെയില്‍വേ പൊലീസും ട്രെയിൻ കണ്ണൂരിലെത്തിയപ്പോള്‍ ജനറല്‍ കോച്ചില്‍ കുട്ടിയോടൊപ്പം വിക്രംകുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ആദ്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പിന്നീട്, മംഗളൂരുവിലുള്ള രക്ഷിതാക്കളെയും ഏല്‍പ്പിച്ചു. അറസ്റ്റിലായ വിക്രംകുമാറിനെ പാണ്ടേശ്വര പൊലീസിന് കൈമാറി. കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് പ്രതി.

ആര്‍.പി.എഫ്. കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. എന്‍.കെ.ശശി, എ.എസ്.ഐ.മാരായ വി.വിസഞ്ജയ് കുമാര്‍, പി.ശശിധരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ.കെ.ഗണേശന്‍, സി.ടി.കെ.ഷാജിത്, പി.എസ്.ശില്പ, റെയില്‍വേ പോലീസിലെ എസ്.സംഗീത്, വി.കെ.വിപിന്‍, പി.പി.സുബൈര്‍ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button