തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മൂന്നിടത്ത് ഹർത്താൽ ആചരിക്കും. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആണ് ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുക. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് കോടിയേരിയുടെ സംസ്‌കാരം.
മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലും തുടർന്ന് വിലാപയാത്രയായി തലശേരിയിലും എത്തിച്ചിരുന്നു. രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയിൽ എത്തിക്കും. രാവിലെ 11 മുതൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിക്കും.
മുൻമുഖ്യമന്ത്രി ഇ.കെ നായനാരുടെയും സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും.
Post Your Comments