Latest NewsNewsLife Style

ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!

പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

• മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനർജി സഹായിക്കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.

• ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ-ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക.

• ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തിയേക്കാം. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്‍റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാൻ ശ്രമിക്കുക.

Read Also:- മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി, മത്സരശേഷം ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു: ഡേവിഡ‍് മില്ലര്‍

• പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി പ്രവര്‍ത്തിക്കാൻ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുകയും ചെയ്യും.

• പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സഹായകമാണ്. വ്യായാമം ചെയ്യുമ്പോള്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

• പുറംലോകവുമായി കാര്യമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ മറവി കൂടുതലായി കാണാം. സ്വയം സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാൻ സാധിക്കും.

• നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മ ശക്തിക്ക് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button