
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വർദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,480 രൂപയാണ്.
ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4685 രൂപയാണ്.
Read Also : കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന്
18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു, 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3875 രൂപയാണ്.
Read Also : യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: ഇരുട്ടിൽ തപ്പി പോലീസ്, പ്രതികളെ കുറിച്ച് വ്യക്തതയില്ല
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Post Your Comments