Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസവും മുട്ട കഴിക്കൂ : ​ഗുണങ്ങൾ നിരവധി

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിച്ച് ആരോഗ്യം നഷ്ടപ്പെടാന്‍ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ, ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവന്‍ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. വെള്ളയില്‍ പകുതിയോളം പ്രോട്ടിനും.

മുട്ട കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂടുമോ എന്ന ഭയം വേണ്ട എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാരണം കൊളസ്ട്രോളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോള്‍ കരള്‍ പ്രവര്‍ത്തിച്ച് അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.

Read Also : ദുർ​ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് ​രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം 

ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു വിളര്‍ച്ച പോലെയുള്ള പ്രശ്നങ്ങള്‍ക്കു മികച്ച പരിഹാരം നല്‍കും. തലച്ചോറിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണു മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും. പ്രാതലിന് മുട്ട കഴിക്കുന്നതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ചയെ സഹായിക്കുന്നു. തിമിര സാധ്യത 20 ശതമാനം കുറയും. ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button