![](/wp-content/uploads/2022/10/trivandrum-kumar-1.jpg)
നേമം: ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ വീട്ടിലാണ് സംഭവം. ഉടനെ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. രണ്ടു ദിവസം മുൻപാണ് പൂച്ച കിണറ്റിൽ വീണത്. ഇതിന്റെ ദുർഗന്ധം കാരണം ഉണ്ടായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി കിണറ്റിൽ അകപ്പെട്ടതാകാമെന്നാണ് സംശയം.
അഗ്നിശമന സേന വിഴിഞ്ഞം സ്റ്റേഷൻ ഓഫിസർ ടി.കെ അജയ്‌യുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ആർ. അനീഷാണ് കിണറ്റിലിറങ്ങി രക്ഷാ പ്രവർത്തനം നടത്തിയത്. ഭാര്യ: ഷീബ(പരേത). മക്കൾ: വിവേക്, വിദ്യ.
Post Your Comments