IdukkiNattuvarthaLatest NewsKeralaNews

കാൽവരി മൗണ്ടിനു സമീപം നാലു ദിവസത്തിലധികം പഴക്കമുള്ള അ‍‍ജ്ഞാത മൃതദേഹം കണ്ടെത്തി

65 വയസ്സോളം പ്രായമുള്ള പുരുഷന്റെ മൃതദേഹം മുഖത്തും കാലിലും പുഴുവരിച്ചു തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്

ഇടുക്കി: കാൽവരി മൗണ്ടിനു സമീപം അ‍‍ജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷന്റെ മൃതദേഹം മുഖത്തും കാലിലും പുഴുവരിച്ചു തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

Read Also : 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ

മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ സഞ്ചിയിൽ നിന്നും ഒരു ഫോട്ടോയും ഇടുക്കി ജില്ല സഹകരണ ബാങ്കിന്‍റെ പാസ്ബുക്കും ലഭിച്ചിട്ടുണ്ട്. ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ വിഷം എന്ന് സംശയിക്കുന്ന വസ്തുവും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തങ്കമണി പൊലീസ്, ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button