Latest NewsUAENewsInternationalGulf

മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര

അബുദാബി: മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈൻസ്. ആദ്യ വിമാന സർവ്വീസ് മുംബൈയിൽ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്ന് രാത്രി 9.40 ന് പുറപ്പെട്ട് മുംബൈയിൽ വെളുപ്പിന് 2.45ന് എത്തിച്ചേരും വിധമാണ് രണ്ടാമത്തെ സമയം ക്രമീകരിച്ചിരിക്കുന്നത്. ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ് സേവനം യാത്രക്കാർക്ക് ലഭിക്കുംമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.

Read Also: മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഗൾഫ് രാജ്യങ്ങളിൽ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ അറിയിച്ചു. യുഎഇയിലേക്കുള്ള സർവീസ് ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും തൊഴിൽ അന്വേഷകർക്കുമെല്ലാം പ്രയാജനപ്രദമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘പ്രതീക്ഷിച്ചതാണ് ഈ വിയോഗം, കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നു’: ജെ. മേഴ്സിക്കുട്ടിയമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button