ആലപ്പുഴ: യുവാവിനെ കൊന്ന് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിലെ പ്രതി മുത്തുകുമാര്‍ അറസ്റ്റിൽ. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്.
ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം, കേസില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. ഇവര്‍ സംസ്ഥാനം വിട്ടതായാണ് സൂചന.
Read Also : അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്
ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയില്‍ പുരുഷന്റെ മകന് ബിന്ദുകുമാറി (ബിന്ദുമോന്-45)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Post Your Comments