Latest NewsNewsIndia

അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്

മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരിയാണ് എന്നാണ് വിവരം

ഭോപ്പാല്‍: അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം 16 കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 16 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടി. യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസുകളും ചുമത്തിയിട്ടുണ്ട്.

Read Also:എം.ഡി.എം.എയുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ

മാസങ്ങളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരിയാണ് എന്നാണ് വിവരം. അമ്മയേയും ഭിന്നശേഷിക്കാരനായ സഹോദരനേയും  കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഇയാള്‍ തുടര്‍ച്ചയായി ശല്യം ചെയ്യുമായിരുന്നു.

ഒരിക്കല്‍ അമ്മ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് നിരന്തരം കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സെപ്റ്റംബര്‍ 18ന് രാത്രി വീട്ടിലെത്തിയ പ്രതി അമ്മയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ രാവിലെ വരെ ക്രൂരമായി ബലാത്സംഗം ചെയ്തു.

ഇതിന് പിന്നാലെ കുടുംബം മറ്റൊരിടത്തേക്ക് വീട് മാറിപ്പോയെങ്കിലും അവിടെയും ഇയാള്‍ തിരഞ്ഞെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന് മാത്രമാണ് അവര്‍ അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇത് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button