
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് അർഷാദിനെയാണ് (47) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയത്. 1.920 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
Read Also : നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്, ഇറാന് ഭരണകൂടത്തിന് തിരിച്ചടി
ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, രജിൽനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : കാണണമെന്ന ആഗ്രഹം നടന്നില്ല: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments