KeralaLatest NewsNews

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു

 

പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന്, മലമ്പുഴ അണക്കെട്ട് തുറന്നു. വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്.

റൂൾ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു.

അതേ സമയം, അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. ഇന്ന് മുതൽ ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button