കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി വിദേശത്ത് നിന്നെത്തിയ ദമ്പതികള്‍ പിടിയിലായി. ആയഞ്ചേരി സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് പിടിയിലായത്.
രണ്ടു പേരില്‍ നിന്നായി 432 ഗ്രാം സ്വര്‍ണാഭരണങ്ങളും 1115 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ ജലീലും കുടുംബവുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. അബ്ദുല്‍ ജലീല്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
ക്യാപ്‌സൂളുകള്‍ ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യ, 432 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇന്നലെയാണ് ഇവര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
രണ്ടാഴ്ച മുന്‍പും നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് സ്വര്‍ണവേട്ട നടത്തിയിരുന്നു. ഒരു കിലോ സ്വര്‍ണവും എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.
Post Your Comments