KeralaLatest NewsNews

മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് ആന്റണി രാജു വ്യക്തമാക്കി.

Read Also: കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിച്ചു: കോടിയേരിയ്ക്ക് അനുശോചനം രേഖപ്പെടുത്തി കാനം രാജേന്ദ്രൻ

ഇടപെടുന്ന എല്ലാവരോടും സ്‌നേഹത്തോടെയും സമഭാവനയോടെയും പെരുമാറുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റി. മികച്ച ഭരണകർത്താവായും, കരുത്തനായ ജനനേതാവായും കോടിയേരി ബാലകൃഷ്ണനെ കേരളം എന്നും സ്മരിക്കും. സഹപ്രവർത്തകരോടും കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായും ആന്റണി രാജു കൂട്ടിച്ചേർത്തു.

Read Also: ഞാൻ ആണേൽ നമ്പൂതിരീസ് ഹോട്ടൽ, ബ്രാഹ്മൺ കറി പൗഡർ, ബ്രാഹ്മൺ പപ്പടം എന്നിവ നിരോധിക്കും: വി കെ ശ്രീരാമനോട് ദിനു വെയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button