ആലപ്പുഴ: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ ചേർത്തല തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലക്ക് സമീപം പെരുംകുളത്തിൽ ആണ് സംഭവം. ജിഷ്ണു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
Read Also : പുതിയ കോഴ്സുകൾ, പുതിയ തൊഴിൽ സാധ്യതകൾ: പ്രതീക്ഷയായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്
പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments