Latest NewsIndiaNews

കോവിഡില്‍ തകര്‍ന്നടിഞ്ഞ ലോകത്തെ കാത്തിരിക്കുന്നത് അതിലും ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് മനുഷ്യന് ഭീഷണിയായി തീരുക

ന്യൂയോര്‍ക്ക്: ലോകം മുഴുവനും മരണ താണ്ഡവമാടിയ കോവിഡിനു ശേഷം മനുഷ്യനെ കാത്തിരിക്കുന്നത് ഭീകരമായ രോഗങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ കുരങ്ങുകളില്‍ ജീവിക്കുന്ന ഒരു തരം വൈറസുകളാണ് മനുഷ്യന് ഭീഷണിയായി തീരുക എന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ കണ്ടു വരുന്ന മകാക്ക് ഇനം കുരങ്ങുകളിലാണ് ഈ വൈറസ് കണ്ടുവരുന്നത്.

Read Also: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പ്രശംസിച്ച ഇസ്ലാമിക സംഘടനാ നേതാവിന് വധഭീഷണി

സിമിയന്‍ ഹെമൊറേജ് ഫീവര്‍ വൈറസ് (എസ് എച്ച് എഫ് വി) എബോളയുടേതിന് സമാനമായ രോഗ ലക്ഷണങ്ങളായിരിക്കും മനുഷ്യരില്‍ ഉണ്ടാക്കുക. ആന്തരിക രക്തസ്രാവത്തിനു വരെ കാരണമായേക്കാവുന്ന ഈ വൈറസ് ബാധിക്കുന്നവര്‍ മരണത്തിന് കീഴടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യനെ ബാധിക്കു ഈ വൈറസ്, മനുഷ്യനിലെ സ്വയം പ്രതിരോധ സംവിധാനത്തെ നിശ്ചലമാക്കും. കോശങ്ങള്‍ തോറും പടര്‍ന്ന് പിടിച്ച് ഇത് ശരീരത്തെ അപ്പാടെ തകര്‍ക്കും. ഇതുവരെ ഈ വൈറസിന്റെ സാന്നിദ്ധ്യം മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ലെങ്കിലും, ഏത് സമയവും ഉടലെടുത്തേക്കാവുന്ന ഒരു ഭീഷണിയായി നിലനില്‍ക്കുന്നു എന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

 

ആഫ്രിക്കയില്‍ കണ്ടു വരുന്ന മകാക്ക് ഇനം കുരങ്ങുകളിലാണ് ഈ വൈറസ് കണ്ടുവരുന്നത്. കുരങ്ങുകളില്‍ ഇത് പനി, ശരീരകലകളില്‍ സ്രവങ്ങള്‍ കെട്ടിക്കിടക്കുക. ആന്തരിക രക്തസ്രാവം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല, ഈ വൈറസ് ബാധിച്ച കുരങ്ങുകള്‍ ഏതാണ്ട് എല്ലാം തന്നെ രോഗം ബാധിച്ച് രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുകയുമാണ്. എച്ച് ഐ വി വൈറസ് ബാധിക്കുന്നതിനോട് സമാനമായ രീതിയിലാണ് ഈ വൈറസും പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button