News

സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള പഠനങ്ങൾ ജനങ്ങളിലെത്തണം: ധനമന്ത്രി

കൊച്ചി: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതങ്ങൾ അകാരണമായി വെട്ടിക്കുറക്കുമ്പോൾ കുസാറ്റ് സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ പഠനം നടത്തി അത് പൊ
തുജനങ്ങൾക്കു മുന്നിലെത്തിക്കാനാവുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുസാറ്റ് സെമിനാർ ഹാൾ കോംപ്ലക്‌സ് മിനി ഹാളിൽ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ്, സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിച്ച, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തെ റവന്യൂ കണ്ടെത്തൽ, സാമ്പത്തിക സംവിധാനങ്ങൾ എന്നിവ ഉൾക്കൊണ്ട് നയരൂപീകണം നടത്താൻ സർക്കാരുകള സഹായിക്കാനുതകുന്ന പഠനങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ നിന്നുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ മോഡലിന്റെ സാധ്യതകളെയും വീഴ്ച്ചകളെയും നന്നായി പഠിച്ച മികച്ച അക്കാദമീഷ്യനായിരുന്നു പ്രൊഫ. കെ കെ ജോർജെന്ന് മന്ത്രി അനുസ്മരിച്ചു.

പ്രൊഫ. ജോർജിനോടുള്ള ആദരസൂചകമായി സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് കഴിഞ്ഞ 25 വർഷങ്ങളിലെ അക്കാദമിക സംഭാവനകളെ അടയാളപ്പെടുത്തുന്ന സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. വൈസ് ചാൻസലർ ഡോ കെ എൻ മധുസൂദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആന്റ് പോളിസി മുൻ ഡയറക്ടറും, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പിനാകി ചക്രവർത്തി അനിശ്ചിതത്വത്തിന്റെ കാലത്ത് ധനനിർവഹണ ചട്ടങ്ങളെക്കുറിച്ചുള്ള പുനർവിചിന്തനം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രൊഫ. എം കെ സുകുമാരൻ നായർ, പ്രൊഫ. കെ ജെ ജോസഫ്, ഡോ പാർവതി സുനൈന, ഡോ എൻ അജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Read Also: കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button