തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാട് മതനിരപേക്ഷ ചേരിയ്ക്കു കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നിലപാടിൽ കണിശത പുലർത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ ചേരിയിലെ സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. കോടിയേരിയുടെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ക്യാൻസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് പുറപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
Read Also: റേറ്റ്ഗെയിൻ ട്രാവൽ ടെക്നോളജീസുമായി സഹകരണത്തിനൊരുങ്ങി ആകാശ എയർ, പുതിയ നീക്കങ്ങൾ അറിയാം
Post Your Comments