
ലാഹോര്‍: യൂണിഫോമിന് താഴെ അടിവസ്ത്രം ധരിക്കുന്നത് നിർബന്ധമാണെന്ന് ക്യാബിന് ക്രൂ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കിയ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുലിവാല് പിടിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി അതിന്റെ ക്യാബിൻ ക്രൂ അംഗങ്ങളോട് വിചിത്രമായ ഡ്രസ് കോഡ് നിർദേശിച്ചത് ട്രോളുകൾക്കും വിവാദത്തിനും കാരണമായി. സംഭവം വിവാദമായതോടെ വിശദീകരണവുമായി പാകിസ്ഥാന്റെ ഔദ്യോഗിക സര്‍ക്കാര്‍ വിമാന സര്‍വീസായ പിഐഎ രംഗത്തെത്തി.
യൂണിഫോമിന് താഴെ അടിവസ്ത്രങ്ങൾ ധരിക്കേണ്ടത് നിർബന്ധമാണെന്ന് വ്യാഴാഴ്ച, പിഐഎ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞു. ശരിയായ അടിവസ്ത്രത്തിന്റെ അഭാവം എയർലൈനിന് മോശം പേരും, മോശമായ പ്രതിച്ഛായയും ഉണ്ടാക്കുന്നുവെന്നാണ് പിഐഎ സര്‍ക്കുലറില്‍ പറഞ്ഞത്. വിവിധ യാത്രകളിലും ഹോട്ടലുകളിൽ താമസിക്കുമ്പോഴും കുറച്ച് ക്യാബിൻ ജീവനക്കാർ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നു എന്നത് വളരെ ആശങ്കയുള്ള കാര്യമാണെന്നും, അത്തരം വസ്ത്രധാരണം കാഴ്ചക്കാരിൽ ഒരു മോശം മതിപ്പ് ഉണ്ടാക്കുന്നുണ്ടെന്നുമായിരുന്നു പിഐഎയുടെ കണ്ടെത്തൽ. എന്നാൽ, ഈ നിർദേശത്തിനെതിരെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു. വിവാദമായതോടെ വിമാനക്കമ്പനി വിശദീകരണം നൽകി.
‘ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ ശരിയായ ഡ്രസ് കോഡ് ഉറപ്പാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇറക്കി ബുള്ളറ്റിൻ, അശ്രദ്ധമായി, അനുചിതമായ വാക്കുകൾ ഉണ്ടായിരുന്നു’, പിഐഎ യുടെ ചീഫ് എച്ച്ആർ ഓഫീസർ രേഖാമൂലമുള്ള വിശദീകരണത്തിൽ പറഞ്ഞു.
Post Your Comments