Latest NewsNewsIndia

രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യനീക്കങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗങ്ങള്‍ക്ക് വന്നിരുന്നത് ബസ് മാര്‍ഗം: നീക്കങ്ങള്‍ വളരെ കരുതലോടെ

ബംഗളൂരു: രാജ്യത്ത് തീവ്രവാദം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് രഹസ്യനീക്കങ്ങള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഹിന്ദുത്വത്തെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്നത് ഭീകരരുടെ രീതിയായിരുന്നുവെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ

ആഴ്ചകളിലോ മാസങ്ങള്‍ കൂടുമ്പോഴോ ആണ് ഭീകരര്‍ യോഗങ്ങള്‍ വിളിക്കാറുള്ളത്. വളരെ രഹസ്യമായി ആണ് ഇവര്‍ ഒത്തുകൂടാറുള്ളത്. മറ്റ് പരിപാടികളുടെ പേരുപറഞ്ഞോ മറ്റെന്തെങ്കിലും രീതിയിലോ ആവും യോഗങ്ങള്‍. സ്വകാര്യവാഹനം ഉപയോഗിക്കാതെ ബസ് പോലുളള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാത്രം യോഗങ്ങള്‍ക്കെത്തണമെന്നാണ് അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

Read Also: എന്നെ കേരളത്തിൻ്റെ ഏകാധിപതിയാക്കിയാൽ ‘കുഴിമന്തി’എന്ന പേര് നിരോധിക്കും: വി.കെ ശ്രീരാമൻ, വിവാദം

സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ യോഗം നടക്കുന്നതിന്റെ പരിസരത്തേക്ക് അടുപ്പിക്കാറില്ല. യോഗം നടക്കുന്ന ലൊക്കേഷന്‍ അവസാന സമയമാണ് അയച്ചു കൊടുക്കാറുള്ളത്. സ്ഥലത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ ഉടനെ അവയുടെ തെളിവുകള്‍ നശിപ്പിച്ച് കളയും. ഇത്തരത്തില്‍ യാതൊരു വിധത്തിലും
തങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മറ്റുള്ളവരറിയാതിരിക്കാന്‍ വളരെ കലുതലോടെയാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പെരുമാറിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button