തിരുവനന്തപുരം: കൈക്കുഞ്ഞുമായി വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടത്തേക്ക് സർവ്വീസ് നടത്തുന്ന ബസിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ഷീബയാണ് തൊഴിലുറപ്പ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ കയറിയിരുന്ന യാത്രക്കാർക്കു നേരെയായിരുന്നു കണ്ടക്ടർ ഷീബയുടെ അസഭ്യവർഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസിൽ നിന്ന് ഇറങ്ങണമെന്നും ഷീബ യാത്രക്കാരോട് ആവശ്യപ്പെട്ടു.
ഐടി പ്രൊഫഷണലുകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, കാരണം ഇതാണ്
‘ പോലീസിനെ വിളിക്ക്, ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇറങ്ങിപ്പോടി’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഷീബ കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാരെയും വയോധികരെയും ഉൾപ്പെടെ ഇറക്കിവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments