ഇന്ന് പലരിലും വില്ലനായി മാറുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. അസിഡിറ്റിയുടെ പ്രശ്നം കാരണം പലപ്പോഴും ഇഷ്ട ഭക്ഷണങ്ങളോട് വരെ താൽപ്പര്യമില്ലായ്മ ഉണ്ടാകാറുണ്ട്. അമിതമായി എണ്ണ ചേർത്ത ഭക്ഷണം, എരിവുള്ള ഭക്ഷണം തുടങ്ങിയവ അസിഡിറ്റി വർദ്ധിക്കാൻ കാരണമാകുന്നു. അസിഡിറ്റി പരിഹരിക്കാനുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളെക്കുറിച്ച് അറിയാം.
അസിഡിറ്റി ഉള്ളവർ തുളസിയില കഴിക്കുന്നത് വളരെ നല്ലതാണ്. തുളസിയിലയിൽ കാർമിനേറ്റീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റിയിൽ നിന്നും ആശ്വാസം നൽകാൻ സഹായിക്കും. കൂടാതെ, തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ദഹന പ്രശ്നങ്ങൾ പരിഹരിക്കുകയും, അസിഡിറ്റി ഇല്ലാതാക്കുകയും ചെയ്യും.
Also Read: മുത്തൂറ്റ് മൈക്രോഫിൻ: കോടികളുടെ നിക്ഷേപം നടത്തി ഗ്രേറ്റ് പസഫിക് ക്യാപിറ്റൽ
അടുത്തതാണ് കറുവപ്പട്ട. ഒട്ടനവധി ഔഷധ ഗുണങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനു പുറമേ, അസിഡിറ്റിക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും. കറുവപ്പട്ട ചായ കുടിക്കുന്നത് ശീലമാക്കിയാൽ അസിഡിറ്റിയിൽ നിന്നും മോചനം നേടാൻ സാധിക്കുന്നതാണ്.
Post Your Comments