മുത്തൂറ്റ് മൈക്രോഫിനാൻസ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്നിൽ ഇത്തവണ എത്തിയത് കോടികളുടെ വിദേശ നിക്ഷേപം. റിപ്പോർട്ടുകൾ പ്രകാരം, ഗ്രേറ്റ് പസഫിക് ക്യാപിറ്റലാണ് (ജിപിസി) 81 കോടി രൂപയുടെ അധിക ഓഹരി നിക്ഷേപം നടത്തിയത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ഗ്രേറ്റ് പസഫിക് ക്യാപിറ്റൽ. മുൻപ് 375 രൂപയുടെ നിക്ഷേപം ജിപിസി നടത്തിയിരുന്നു. ഈ നിക്ഷേപത്തിന് പുറമേയാണ് ഇത്തവണ 81 കോടി നിക്ഷേപിച്ചത്.
ഇത്തരത്തിലുള്ള മൂലധന സമാഹരണങ്ങൾ പ്രധാനമായും ഓഹരികളുടെ പ്രാഥമിക ഇഷ്യു വഴിയുള്ളതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ തുക പ്രധാനമായും കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു വർഷത്തിനുള്ളിൽ 500 പുതിയ ശാഖകൾ തുറക്കാനും, രണ്ട് സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കാനും മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments